വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു
വൈക്കം: വെള്ളാള വനിത സമാജത്തിൻ്റെ നേതൃത്വത്തിൽ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു. വെള്ളാള വനിത സമാജം വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദരം. ചടങ്ങിൽ വനിതാ സമാജം പ്രസിഡൻറ് സുമാ ശ്രീശൻ, വനിത സമാജം സെക്രട്ടറി ബേബി എസ്. പിള്ള, വനിതാ സമാജം ഭാരവാഹികളായ ജയശ്രീ മഹേഷ്, ഇന്ദു രാജീവ്, ആർ. ശ്രീജ്യോതി, ടി.വി. ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.
Comments ()