സി.ഐ.ടി.യു സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഉജ്ജ്വല തുടക്കം
തലയോലപ്പറമ്പ്: സി.ഐ.ടി.യു 16-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സി.ഐ.ടി.യു സംഘടിപ്പിക്കുന്ന കെ.എസ്. ഗോപാലൻ എവറോളിംഗ് ട്രോഫിക്കും ഇ. എം. കുഞ്ഞുമുഹമ്മദ് ക്യാഷ് അവാർഡിനും വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ മത്സരത്തിന് തുടക്കമായി. ഒക്ടോബർ 30-ന് വൈകിട്ട് 7 മണിക്ക് ഇറുമ്പയം വി. എസ്. അച്യുതാനന്ദൻ മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് അഡ്വ. റജി സഖറിയ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

സാജൻ ജി. മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ. നികിതകുമാർ സ്വാഗതം ആശംസിച്ചു. സി.പി.ഐ.എം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി സി.എം. കുസുമൻ, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് സി.എം. രാധാകൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗം സന്ദീപ്, ലോക്കൽ സെക്രട്ടറി എ.കെ. രജീഷ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ. രോഹിത്, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ജയ അനിൽ, ചാക്കോ ഡേവിഡ്, പി.കെ. മോഹനൻ, എം.യു. ജോർജ്, അഖിൽ കെ.എ., പി.ആർ. ദിലീഷ് എന്നിവർ സംസാരിച്ചു.
Comments ()