Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വടയാർ വടക്കേ പുതുശേരിയിൽ വെള്ളക്കെട്ട് രൂക്ഷം: തോടു ശുചീകരണവും പമ്പിംഗും വൈകുന്നതിൽ പ്രതിഷേധം

വൈക്കം: തോടുകളുടെ ശുചീകരണം നടത്തിയാൽ വടയാർ വടക്കേ പുതുശേരി പാടശേഖരത്തിനോട് ചേർന്ന് മാത്രം 70 കുടുംബങ്ങൾ ഇപ്പോഴും വെള്ളത്തിൽ കിടക്കുന്നത് ഒഴിവാക്കാം, എന്നാൽ ഇതിന് മാത്രം നടപടിയില്ല.

വടയാർ വടക്കേ പുതുശേരിയിൽ വെള്ളക്കെട്ട് രൂക്ഷം: തോടു ശുചീകരണവും പമ്പിംഗും വൈകുന്നതിൽ പ്രതിഷേധം

വൈക്കം: തോടുകളുടെ ശുചീകരണം നടത്തിയാൽ വടയാർ വടക്കേ പുതുശേരി പാടശേഖരത്തിനോട് ചേർന്ന് മാത്രം 70 കുടുംബങ്ങൾ ഇപ്പോഴും വെള്ളത്തിൽ കിടക്കുന്നത് ഒഴിവാക്കാം എന്നാൽ ഇതിന് മാത്രം നടപടിയില്ല. അതുകൊണ്ട് മാത്രമല്ല കൃഷിയില്ലെങ്കിലും പമ്പിംഗ് നടത്താൻ നടപടി ഉണ്ടായാലും ഇവരുടെ ദുരിതത്തിന് കുറവ് വരും. കരിയാറുമായി കുടിച്ചേരുന്ന പുതുശേരി - ചക്കാല തോട് പോളയും പായലും നിറഞ്ഞ് ചെളി അടിഞ്ഞ് നീരൊഴുക്ക് നിലച്ചതാണ് ഇവിടെ ഇങ്ങനെ ഈ പ്രദേശമാകെ ഇപ്പോഴും വെള്ളക്കെട്ടിലാക്കുന്നത്.

കൃഷിയ്ക്ക് മുന്നോടിയായി പാടശേഖരത്തിൽ വെള്ളം നിറച്ചപ്പോഴായിരുന്നു വെള്ളപ്പൊക്കം ഉണ്ടായത്. പെയ്ത്തുവെള്ളം പുറന്തള്ളാൻ പാടശേഖര സമിതി പമ്പിംഗ് ആരംഭിച്ചാൽ പ്രദേശവാസികൾക്ക് ഇനി സാധാരണ ജീവിതം സാധ്യമാകു. വടക്കേ പുതുശേരി, നടുക്കരി, എസ്.എൻ.വി, പഴമ്പെട്ടി, പൊന്നുരുക്കുംപാറ, തെക്കേ പുതുശേരി, മനയ്ക്കച്ചിറ, മുണ്ടോടി, കോലത്താർ തുടങ്ങി പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങളുടെ സമീപത്തായി 500ലധികം കുടുംബങ്ങളാണ് വർഷങ്ങളായി ഈ ദുരിതം അനുഭവിക്കുന്നത്.

പരിമിതമായ സ്ഥലത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ഭൂരിഭാഗത്തിനും വാഴ വയ്ക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. തണ്ണിക്കുഴി നികർത്തിൽ വാസുദേവൻ്റെ സർക്കാർ ധന സഹായത്തോടെ ഏതാനും വർഷങ്ങൾക്ക് മുമ്പ് നിർമിച്ച വീട് വെള്ളം കെട്ടി നിൽക്കുന്നതിനെ തുടർന്ന് ഒരു വശത്തേക്ക് ചരിഞ്ഞു. പാടശേഖരങ്ങളുടെ പുറബണ്ട് ഉയർത്തി നിർമിക്കാനും തോടുകൾ ആഴംകൂട്ടാനും കേന്ദ്ര സംസ്ഥാന ത്രിതല പഞ്ചായത്ത് പദ്ധതികളിലൂടെ സാധ്യമാക്കണമെന്നാണ് ആവശ്യം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും