|
Loading Weather...
Follow Us:
BREAKING

വെച്ചൂർ അംബിക മാർക്കറ്റിൽ ബൈക്ക് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് യുവതി മരിച്ചു

വെച്ചൂർ അംബിക മാർക്കറ്റിൽ ബൈക്ക് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് യുവതി മരിച്ചു
അംബികാ മാർക്കറ്റിൽ ഉണ്ടായ അപകടം

എസ്. സതീഷ്കുമാർ

വൈക്കം: ആലപ്പുഴയിൽ നിന്ന് വൈക്കത്തേക്ക് വന്ന ബസിൻ്റെ ഇടതു ഭാഗത്ത് റോഡരുകിൽ നിന്ന് പെട്ടെന്ന് റോഡിലേക്ക് ബൈക്ക് തിരിച്ചപ്പോൾ ബസിനടിയിൽപ്പെട്ടാണ് അപകടം. മല്ലപ്പള്ളി അനിക്കാട് പുന്നാവെളി പരോളിക്കൽ സ്മിത സാറാ വർഗ്ഗീസ് 35 ആണ് മരിച്ചത്. ബസ് അംബികാ മാർക്കറ്റ് സ്റ്റോപ്പിൽ നിർത്തി മുന്നോട്ട് എടുക്കുന്നതിനിടെ റോഡരുകിൽ കടക്കാരോട് സംസാരിച്ച ശേഷം യുവതി റോഡിലേക്ക് ബൈക്ക് വെട്ടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. ബസ്സും ബൈക്കും വൈക്കം വെച്ചൂർ റോഡിലേക്ക് വരുകയായിരുന്നു.