Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്

വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്
വെച്ചൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2026-27 വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്‍റ് അഭിഷേക് എന്‍ അവതരിപ്പിക്കുന്നു

വെച്ചൂർ: വെച്ചൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2026-27 വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്‍റ് അഭിഷേക് എന്‍ അവതരിപ്പിച്ചു. 22,42,31,722 രൂപ ആകെ വരവും 22,58,32,722 രൂപ ചെലവും 1,06,58,025 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ലൈഫ് ഭവനിര്‍മ്മാണം, ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, യുവജനക്ഷേമം, കാര്‍ഷികം, വനിതാ ശിശു സൌഹൃദം, വയോജന ക്ഷേമം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയിട്ടുള്ള പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഉല്പാദന മേഖലയ്ക്ക് 1,13,01,416 രൂപയും, സേവന മേഖലയ്ക്ക് 2,98,89,258 രൂപയും പശ്ചാത്തല മേഖലക്കായി 1,41,20,600 രൂപയും വകയിരുത്തിയിരിക്കുന്നു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു അജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗീത സോമന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാരായ ലൈജു കുഞ്ഞുമോന്‍, ഗീത ടി.ഡി, രാകേഷ് പഞ്ചാരി, സെക്രട്ടറി അജയകുമാര്‍. പി, അസിസ്റ്റന്‍റ് സെക്രട്ടറി സാബു എന്‍.എസ്, ഹെഡ് അക്കൌണ്ടന്‍റ് ഷിബി ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.