വെച്ചൂര്‍ ശ്രീകണ്ഠേശ്വരപുരം മഹാദേവ ക്ഷേത്രത്തില്‍ ശിവപുരാണ യജ്ഞം നാളെ തുടങ്ങും
വൈക്കം: കുടവെച്ചൂര്‍ 746-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗത്തിന്റെ കീഴിലുള്ള ശ്രീകണ്ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ 16 മുതല്‍ 23 വരെ ശ്രീമദ് ശിവപുരാണ യജ്ഞം നടത്തും. യജ്ഞാചാര്യന്‍ ഡോ. പള്ളിക്കല്‍ സുനില്‍, തന്ത്രി പറവൂര്‍ രാകേഷ്, മേല്‍ശാന്തി നളന്‍ ശാന്തി കുമരകം എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് യജ്ഞം നടത്തുന്നത്. യജ്ഞത്തിന്റെ ദീപപ്രകാശനം ഞായാറാഴ്ച വൈകിട്ട് 6.30 ന് നടന്‍ ജയന്‍ ചേര്‍ത്തല നിര്‍വഹിക്കും. ഗ്രന്ഥ സമര്‍പ്പണം വിഷ്ണു ടെന്‍സും അന്‍പൊലി സമര്‍പ്പണം ടി. വിനോദും നിര്‍വഹിക്കും.