|
Loading Weather...
Follow Us:
BREAKING

വേമ്പനാട്ടുകായലിലെ എക്കല്‍ നീക്കം ചെയ്ത് ആഴം കൂട്ടി മത്സ്യതൊഴിലാളികളുടെ തൊഴിലിന് സംരക്ഷണം നല്‍കണം

വേമ്പനാട്ടുകായലിലെ എക്കല്‍ നീക്കം ചെയ്ത് ആഴം കൂട്ടി മത്സ്യതൊഴിലാളികളുടെ തൊഴിലിന് സംരക്ഷണം നല്‍കണം
അഖിലകേരള ധീവരസഭ 110-ാം നമ്പര്‍ ചെമ്പ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വേമ്പനാട്ടുകായലില്‍ എക്കലും മാലിന്യങ്ങളും നിറഞ്ഞ്  ആഴം കുറഞ്ഞ് നീരൊഴുക്കിന് തടസ്സമായത് മത്സ്യതൊഴിലാളികളുടെ തൊഴിലിന് തടസ്സമായ സാഹചര്യത്തില്‍ കായലിൻ്റെ ആഴം കൂട്ടി മത്സ്യബന്ധനത്തിന് സൗകര്യമെരുക്കണമെന്ന് ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ധീവരസഭ 110-ാം നമ്പര്‍ ചെമ്പ് കരയോഗത്തിന്റെ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെമ്പ് ജഗദംബിക ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ കരയോഗം പ്രസിഡന്റ് പി.എന്‍. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. മോഹനന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.വി. സുരേന്ദ്രന്‍, കരയോഗം സെക്രട്ടറി പി.വി. ശശാങ്കന്‍, വൈസ് പ്രസിഡന്റ് പി. പ്രസാദ്, ജില്ലാ കമ്മറ്റി അംഗം കെ. പരമേശ്വരന്‍, എസ്. പ്രകാശന്‍, ലക്ഷ്മി അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.