വെളളുരിലെ സിമന്റ് ഫാക്ടറി ലേ-ഓഫ് ചെയ്തതിൽ പ്രതിക്ഷേധം

വൈക്കം: വെള്ളൂർ കൊച്ചിൻ സിമന്റ് ഫാക്ടറി അന്യായമായി ലേ-ഓഫ് ചെയ്തതിൽ പ്രതിക്ഷേധിച്ചും എത്രയും വേഗം നടപടി പിൻവലിച്ച് കമ്പനി തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടും കമ്പനി ഗേറ്റിൽ നിരാഹാര സത്യാഗ്രഹം നടത്തി.കെ.ടി.യു.സി.എമ്മിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സമരം കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:വി.വി ജോഷി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം റെജി ആറാക്കൽ, വൈക്കം നിയോജക മണ്ഡലം പ്രസിഡൻ്റ് ലൂക്ക് മാത്യു, എ.എൻ. സൈജു തുടങ്ങിയവർ പ്രസംഗിച്ചു.