വെള്ളൂർ ഗ്രാമപഞ്ചായത്തിൽ സ്ത്രീസൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി പെണ്ണിടം പദ്ധതിക്ക് തുടക്കം കുറിച്ചു;

വൈക്കം: വെള്ളൂർ ഗ്രാമപഞ്ചായത്ത് സ്ത്രീ സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി പെണ്ണിടം പദ്ധതിക്ക് തുടക്കം കുറിച്ചു. സ്ത്രീകളുടെ എല്ലാവിധ പ്രവർത്തനങ്ങൾക്കും മാർഗ്ഗനിർദേശം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കുടുംബശ്രീയുമായി ചേർന്ന് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ സോണിക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് രാധാമണി, വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ ലൂക്ക് മാത്യൂ, ക്ഷമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഹിളാമണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ. നിഖിതകുമാർ, കുര്യാക്കോസ് തോട്ടത്തിൽ, ജയാ അനിൽ, ഒ.ക്കെ ശ്യാംകുമാർ, സിഡിഎസ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ചെയർപേഴ്സൺ രഞ്ജുഷ ഷൈജു, ഐസിഡിഎസ് സൂപ്പർവൈസർ സിന്ധു, സി ഡി എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.