|
Loading Weather...
Follow Us:
BREAKING

വെള്ളൂരിൽ തെരുവുനായയുടെ ആക്രമണം: യുവാവിന് കടിയേറ്റു

വെള്ളൂരിൽ തെരുവുനായയുടെ ആക്രമണം: യുവാവിന് കടിയേറ്റു
തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

വെള്ളൂർ: വീടുപണി നടന്നു കൊണ്ടിരുന്ന സ്ഥലത്ത് നിന്നിരുന്ന യുവാവിന് തെരുവ് നായയുടെ കടിയേറ്റു. വെള്ളൂർ ഇറുമ്പയം മുദ്ര വേലിൽ ഭാഗത്ത് ഒറക്കനാംകുഴിയിൽ ബിനു ദേവസ്യ (43) നാണ് കടിയേറ്റത്. വൈകിട്ട് 5 മണിയോടെയാണ് സംഭവം. സുഹൃത്തിൻ്റെ വീടു നിർമാണം നോക്കുന്നതിനു വേണ്ടി ബിനു എത്തിയപ്പോൾ തെരുവ് നായ പിന്നിൽ നിന്നും ഓടി എത്തി കാലിൽ കടിക്കുകയായിരുന്നു. യുവാവിൻ്റെ ബഹളം കേട്ട് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നവർ ഉടൻ വടിയുമായി എത്തിയാണ് നായയെ ഓടിച്ചത്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കാലിന് സാരമായി പരിക്കേറ്റ ബിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.