വെള്ളൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി
വെള്ളൂർ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തുക, അശാസ്ത്രിയ നിയമങ്ങൾ പിൻവലിക്കുക, വേതനം കുടിശിഖയില്ലാതെ സമയബന്ധിതമായി നൽകുക, എൻ.എം.എം.എസിലെ അപാകതകൾ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൻ.ആർ.ഇ.ജി. യൂണിയൻ വെള്ളൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ റാലിയും പ്രതിഷേധ ധർണ്ണയും നടത്തി. വെള്ളൂർ സ്റ്റേറ്റ് ബാങ്കിന് മുൻപിൽ നടന്ന ധർണ്ണ എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ. രാജേഷ് ഉത്ഘാടനം ചെയ്തു. യൂണിയൻ മേഖല പ്രസിഡന്റ് ഷിജി സജി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ.പി. ജയൻ, പ്രസിഡന്റ് ജയ അനിൽ, ജില്ലാ കമ്മറ്റി അംഗം വി.എൻ. ബാബു, എ.കെ. രജിഷ്, ആർ. രോഹിത്, പി.ആർ. രതീഷ്, ലിസ്സി സണ്ണി, യൂണിയൻ മേഖല സെക്രട്ടറി ആർ. നികിതകുമാർ, കെ.എസ്. സച്ചിൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിക്ഷേധ പരിപാടിയിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.