വെസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വര്‍ണ്ണകൂടാരം തുറന്നു
വൈക്കം: വൈക്കം വെസ്റ്റ് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍മിച്ച വര്‍ണ്ണകൂടാരം സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് അധൃക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ്, പ്രധമാധൃാപക ആര്‍. ശ്രീദേവി, ഡോ. പി. വിനോദ്, പ്രിന്‍സപ്പല്‍ ജി. ജ്യോതിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. വെസ്റ്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും ജില്ലാ ടീമിലേക്ക് സെലക്ഷന്‍ നേടിയ കായിക താരങ്ങളെ കൗണ്‍സിലര്‍ ലേഖ ശ്രീകുമാര്‍ ആദരിച്ചു. വര്‍ണ്ണകൂടാരത്തിന്റെ ശില്പികളെ വാര്‍ഡ് കൗണ്‍സിലര്‍ ബി. രാജശേഖരന്‍ നായര്‍ ആദരിച്ചു. സ്‌കൂള്‍ വാഹന നടത്തിപ്പിനായുള്ള സമ്മാനകൂപ്പണ്‍ വിതരണം പി.ടി.എ പ്രസിഡന്റ് സി.ജി. വിനോദ് നിര്‍വഹിച്ചു.