വിദ്യാർത്ഥിനി പുഴയിൽ ചാടിയതായി സംശയം

വൈക്കം: അക്കരപ്പാടത്ത് സ്കൂൾ വിദ്യാർഥിനി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയതായി സംശയം. പെൺകുട്ടിയുടെതെന്ന് കരുതുന്ന സ്കൂൾ ബാഗും ധരിച്ചിരുന്ന ചെരുപ്പും കരയിൽ ഊരിവച്ച നിലയിൽ കണ്ടെത്തി. അക്കരപ്പാടത്തെ പുതിയ പാലത്തിൻ്റെ കൈവരിയിൽ നിന്നും വിദ്യാർഥിനി മൂവാറ്റുപുഴയാറിലേക്ക് ചാടിയതായി ദൃക്സാക്ഷികൾ പറയുന്നു. വൈക്കം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.