വിദ്യാര്‍ത്ഥികള്‍ കാലത്തിനൊത്ത വിദ്യാഭാസ രീതി സ്വായത്തമാക്കണം
വൈക്കം: ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ തീവ്രമായ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുവാന്‍ പുതുതലമുറ തയ്യാറാകണമെന്ന് സിനിമാ നിര്‍മ്മാതാവ് ക്യാപ്റ്റന്‍ വിനോദ് കുമാര്‍ പറഞ്ഞു. വൈക്കം ശ്രീ മഹാദേവ കോളേജ് വാര്‍ഷികവും കോളേജ് ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.ആര്‍.എസ്. മേനോന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ പി.ജി.എം. നായര്‍ കാരിക്കോട് മുഖ്യ പ്രഭാഷണം നടത്തി. നവാഗത ചലച്ചിത്ര താരം അരവിന്ദ് വിനോദ്, പ്രിന്‍സിപ്പല്‍ എം. സേതു, മാനേജര്‍ ബി. മായ, യൂണിയന്‍ ചെയര്‍മാന്‍ രാംനാഥ് സഫ്ദര്‍, ശ്രീഹരി, മെല്‍ബിന്‍ ഷാജി, കെ.എ. അഞ്ജന, അഭിജിത് എസ്. നായര്‍, മാനിഷ കെ. ലത്തീഫ്, നീതു സുരേഷ്, ജ്യോതി എം. ദേവദാസ്, ടി.പി. അയോധിക, അര്‍ച്ചന ബിജു എന്നിവര്‍ പ്രസംഗിച്ചു. കലാവിരുന്ന്, ഗാനമേള, അവാര്‍ഡ് വിതരണം എന്നിവയും നടന്നു.