|
Loading Weather...
Follow Us:
BREAKING

വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന ചിത്രരചന ശില്‍പശാലയും പച്ചക്കറി തൈ വിതരണവും നടത്തി

വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന ചിത്രരചന ശില്‍പശാലയും പച്ചക്കറി തൈ വിതരണവും നടത്തി
ഹരിത റെസിഡന്‍സ് അസോസിയേഷനും വൈക്കം റോട്ടറി ക്ലബ്ബും ചേർന്ന് വിദ്യാർതഥികള്‍ക്കായി നടത്തിയ ചിത്രരചന ശില്‍പശാലയും പച്ചക്കറി തൈ വിതരണവും എഴുത്തുകാരന്‍ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഹരിത റെസിഡന്‍സ് അസോസിയേഷന്റെയും വൈക്കം റോട്ടറി ക്ലബ്ബിന്റെയും നേതൃത്ത്വത്തില്‍ വൈക്കം നഗരസഭ പരിതിയിലുള്ള 4 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഏക ദിന ചിത്രരചന ശില്‍പശാലയും കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള പച്ചക്കറി തൈ വിതരണവും നടത്തി. ജയലക്ഷ്മി ജീവന്‍ രചിച്ച ' ചിലപ്പ് ഓരോരോ തോന്നലുകള്‍ '  എന്ന കവിതയുടെ പ്രകാശനവും നടത്തി. സമ്മേളനം എഴുത്തുകാരന്‍ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജീവന്‍ ശിവറാം അധ്യക്ഷത വഹിച്ചു, സെക്രട്ടറി പി.എന്‍. സന്തോഷ്‌കുമാര്‍, വേണുഗോപാല്‍, നളിനി വേണുഗോപാല്‍, കെ.ആര്‍. ബീന, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് നിമ്മി ജെയിംസ്, കെ. രമേശന്‍, ടൗണ്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.എസ്. വിനോദ്, ലൈബ്രറി കൗണ്‍സിലര്‍ സെക്രട്ടറി ആര്‍. പ്രസന്നന്‍, പി.സി. മേനോന്‍, വൈസ് പ്രസിഡന്റ് നന്തുലാല്‍ ശാന്തിപുഷ്പം, കൗസല്യ ബാബു, ആര്‍. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.