വീണ്ടും ആംറോ ഗ്രൂപ്പ്... വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിന് മാസ് എൻട്രിയുമായി ആംറോ ഡയറീസ്

വൈക്കം: വെച്ചൂര്‍ പശുക്കളുടെ സംരക്ഷണ കേന്ദ്രം ജന്മനാടായ വൈക്കത്ത് ആരംഭിച്ചു. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. സർക്കാരിൻ്റെ സഹായമില്ലാതെ വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി വലിയൊരു പദ്ധതി ആവിഷ്കരിച്ച ആംറോ ഡയറീസും അതിന് നേതൃത്വം നൽകുന്ന മുരളീധരൻ നായരും മറ്റ് സംരഭകർക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി നാടിന് മുതൽക്കൂട്ടാവും. വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി കേരളത്തിലെ ഒരു വെറ്റിനറി സർവകലാശാലയിലെ ഡോക്ടർ ശോശാമ്മ ഐപ് ജീവിതം തന്നെ മാറ്റിവയ്ക്കുകയും അവർക്ക് രാജ്യം പത്മശ്രീ നല്കി ആദരിച്ചതായും ജോർജ് കുര്യൻ പറഞ്ഞു.

നാടൻ പശുക്കളുടെ, പ്രത്യേകിച്ച് വെച്ചൂർ പശുക്കളുടെ സംരക്ഷണ കാര്യത്തിൽ കേന്ദ്ര ഗവൺമെന്റ് താല്പര്യമെടുക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പാലുത്പാദന കേന്ദ്രമായി ഇന്ത്യ മാറിയിക്കുന്നു. ഇതിന് അഭിനന്ദിക്കേണ്ടത് ഭാരതത്തിലെ സ്ത്രികളെയാണ്. ഒരു പശുവിനെക്കൊണ്ട് കുട്ടികളുടെ പഠനം നടത്തുകയും പുലർത്തുകയും ചെയ്യുന്നവർ നിരവധിയാണ്. വെച്ചൂർ പശുവിനെ വളർത്തുന്നത് മറ്റ് സ്വദേശ, വിദേശ ഇനങ്ങളേക്കാൾ ലളിതവും ലാഭകരവുമാണ്. രാജ്യത്ത് ഇപ്പോൾ ഒരു മത്സരം നടക്കുകയാണ്. സ്വദേശ ഉത്പന്നങ്ങളും വിദേശ ഉത്പന്നങ്ങളും തമ്മിൽ. ആ മത്സരത്തിൽ സ്വദേശിയുടെ കരുത്ത് വലിയ തോതിൽ വർദ്ധിപ്പിക്കാൻ ഈ കുഞ്ഞൻ പശുവിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ആംറോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.

വൈക്കം നഗരസഭ ചെയർ പേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, മുൻ ചെയർമാൻ എൻ. അനിൽ ബിശ്വാസ്, വെറ്റിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ.എസ്. അനിൽ, കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ.ആർ. രാജീവ്, ആംറോ ഡയറീസ് സി.ഇ.ഒ. സീന മുരളീധരൻ, ചീഫ് കൺസട്ടന്റ് ഡോ. ജയദേവൻ നമ്പൂതിരി, ഡയറക്ടർ കെ.കെ. ലീലാമ്മ, മാനേജർ അജിത് ഭാസ്കരൻ നായർ, എക്സിക്യൂട്ടിവ് ഡയറക്ടർ വീണാ മുരളീധരൻ എന്നിവർ പ്രസംഗിച്ചു. വെച്ചൂർ പശുക്കളെ സംരക്ഷിച്ചിരിക്കുന്ന ഫാമും മന്ത്രി സന്ദർശിച്ചു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ വീഡിയോ സന്ദേശവും യോഗത്തിൽ പ്രദർശിപ്പിച്ചു. ഏഴ് വര്‍ഷമായി ആറാട്ടുകുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആംറോ ഡയറീസ് എന്ന ഗിര്‍ പശു ഫാമിന്റെ പുതിയ സംരംഭമായാണ് വെച്ചൂര്‍ പശു സംരക്ഷണ കേന്ദ്രം ആരംഭിച്ചത്. ഇവയുടെ സംരക്ഷണം, പ്രജനനം, ഉത്പന്നങ്ങളുടെ വിതരണം, ഗവേഷണം തുടങ്ങിയവയെല്ലാം ഈ കേന്ദ്രത്തില്‍ നടക്കും. ഇതിനാവശ്യമായ സുസജ്ജമായ ലബോറട്ടറി സൗകര്യങ്ങളും ഫാമിലുണ്ട്.

കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നവസംരംഭകര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങളും മാനേജ്‌മെന്റ് പരിശീലനങ്ങളും നല്‍കുന്നതിനായി ആംറോ സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന സ്ഥാപനത്തിനും ഇതോടൊപ്പം തുടക്കംകുറിച്ചു. ആംറോ ഡയറീസിന്റെ മുന്നൂറോളം ഗിര്‍ പശുക്കളുള്ള അഗ്രി ടൂറിസം ഫാം വൈക്കത്തും ഇലഞ്ഞിയിലുമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവിടെ നിന്നുള്ള എ2 പാല്, നെയ്യ്, യോഗര്‍ട്ട് തുടങ്ങിയവ വിപണിയില്‍ ലഭ്യമാണ്.