|
Loading Weather...
Follow Us:
BREAKING

വീണു പോയ ആലിന് പകരം പുതിയ ആൽ വൃക്ഷം വച്ച് തറ കെട്ടി സംരക്ഷിക്കാൻ നടപടിയെടുക്കണം

വീണു പോയ ആലിന് പകരം പുതിയ ആൽ വൃക്ഷം വച്ച് തറ കെട്ടി സംരക്ഷിക്കാൻ നടപടിയെടുക്കണം
വൈക്കം മഹാദേവ ക്ഷേത്രത്തിലെ വീണുപോയ ആൽ വൃക്ഷത്തിന്റെ തറ തകർന്ന നിലയിൽ

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ആൽവൃക്ഷം കടപുഴകി വീണിടത്ത്‌ പുതിയ ആൽമരം നടണമെന്ന് ആവശ്യമുയരുന്നു. ആൽമരം വീണിട്ട് മാസങ്ങളായി. എന്നാൽ പുതിയ ആൽമരം വയ്ക്കുന്നതിന് നടപടിയായിട്ടില്ല. ആൽ വീണതോടെ തറ പൂർണ്ണമായും തകർന്ന നിലയിലാണ്. ഉത്സവകാലത്ത് എത്തുന്ന ഗജവീരന്മാരെ പ്രധാനമായും തളച്ചിരുന്നത്  ഈ ഭാഗത്തായിരുന്നു. നാല് ദിക്കുകളിലായി നാല് ആൽ വൃക്ഷങ്ങളാണ് പ്രധാനമായും ഉള്ളത്. കൂടാതെ പനച്ചിക്കൽ നടയിലും ആൽ വൃക്ഷമുണ്ട്. അഷ്ടമി അടുത്തെത്തിയിട്ടും പുതിയ ആൽമരം നടുവാനോ ആൽത്തറ നിർമ്മിക്കുവാനോ ദേവസ്വം തയ്യാറായിട്ടില്ല. വീണു പോയ ആലിന് പകരം പുതിയ ആൽ വൃക്ഷം വച്ച് തറ കെട്ടി സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് മുൻ ഉപദേശക സമിതി വൈസ് പ്രസിഡൻ്റ് പി.പി. സന്തോഷ് ആവശ്യപ്പെട്ടു.