വിജയാഹ്‌ളാദ പ്രകടനങ്ങളിൽ നിയന്ത്രണം വേണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
എസ്. സതീഷ്കുമാർ
വൈക്കം: നാളത്തെ തിരഞ്ഞെടുപ്പ് വിജയാഹ്‌ളാദ പ്രകടനങ്ങളിൽ നിയന്ത്രണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മാനദണങ്ങൾ പാലിക്കണം.
പാലിക്കേണ്ട നിർദ്ദേശങ്ങൾ
പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗത തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ്സ്പീക്കർ ഉപയോഗിക്കാൻ പാടില്ല. പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പാടുള്ളൂ. ഹരിതച്ചട്ടവും, ശബ്ദനിയന്ത്രണ, പരിസ്ഥിതി നിയമങ്ങളും ആഹ്ളാദ പ്രകടനങ്ങളിൽ കർശനമായി പാലിക്കണം.
ഔദ്യോഗിക ഫലങ്ങൾ അറിയാൻ
ലീഡ് നിലയും ഫലവും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളിൽ തത്സമയം അറിയാൻ കഴിയും. ആദ്യഫലം രാവിലെ 8:30 നും പൂർണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഫലം പൊതുജനങ്ങളെ അറിയിക്കുന്നതിനായി അനൗൺസ്മെന്റുണ്ടാകും.