മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും: താലൂക്ക് വികസന സമിതിയോഗം
വൈക്കം: മഴക്കാല മുന്നൊരുക്കങ്ങളും ദുരന്തനിവാരണ നിവാരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കാന്‍ വൈക്കം താലൂക്ക് വികസന സമിതിയോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഓരോ വകുപ്പുകളും സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വുകുപ്പുകളുടെ ഏകോപനം സംബന്ധിച്ചുള്ള വിലയിരുത്തലും നടത്തി. നിര്‍ദ്ദേശത്തിന് കാത്തുനില്‍ക്കാതെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും കെ.ബിനിമോന്‍ എം.എല്‍.എ. യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രാദേശികമായ വിഷയങ്ങള്‍, സെന്‍സസ് എന്നി കാര്യങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. വൈക്കം ടൗണ്‍ എല്‍.പി. സ്‌കൂളില്‍ നടന്ന യോഗത്തില്‍ കെ. ബിനിമോന്‍ അധ്യക്ഷത വഹിച്ചു. വൈക്കം തഹസീല്‍ദാര്‍ പി.ആര്‍. അഭിലാഷ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ആനന്ദ് ബാബു, വിജയമ്മ ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജെ. സണ്ണി, ബിന്ദു അജി, ലിജി സലഞ്ച് രാജ്, ജോസ് വേലിക്കകം, സാജിത യൂസഫ്, ആരതി വിനയന്‍, ജിജി സുരേഷ്, നിയമസഭാ പ്രാതിനിധ്യമുള്ള രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വകുപ്പുതല മേധാവികള്‍, വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments ()