വിളക്കിത്തല നായര്‍ സമുദായത്തിന്റെ താലപ്പൊലി
വൈക്കം: വൈക്കത്തഷ്ട്മി 6-ാം ഉത്സവ ദിവസം വിളക്കിത്തല നായര്‍ സമാജം വൈക്കം താലൂക്ക് യൂണിന്റെയും വനിതാ ഫെഡറേഷന്റെയും നേതൃത്ത്വത്തില്‍ താലപ്പൊലി നടത്തി. വൈകിട്ട് 5 ന് വടക്കേ കവല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയശേഷമാണ് താലപ്പൊലി പുറപ്പെട്ടത്. വടക്കേ കവല, കൊച്ചു കവല, ബോട്ട് ജേട്ടി, കച്ചേരി കവല വഴി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. നൂറ് കണക്കിന് വനിതകള്‍ താലങ്ങളേന്തി അണി നിരന്നു. മുത്തുകുടകള്‍, വാദ്യ മേളങ്ങള്‍ മയിലാട്ടം എന്നിവ ഭംഗി പകര്‍ന്നു. സംസ്ഥാന സെക്രട്ടറി കെ.ജി. സജീവ്, ബോര്‍ഡ് മെമ്പര്‍മാരായ ആര്‍. ബാബു, കെ. നാണപ്പന്‍, വി.കെ. പരമേശ്വരന്‍, താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.പി. വേണു, സെക്രട്ടറി എന്‍. ഗോപിനാഥ്, ശാഖാ പ്രസിഡന്റ് കെ.വി. പൊന്നമ്മ, സെക്രട്ടറി സിന്ധു ഡിസില്‍, മിനി വിജയന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.