വിളംബര ഘോഷയാത്ര

വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സെപ്തംബർ 20 ന് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൻ്റെ പ്രചരണാർത്ഥം വൈക്കം ഗ്രൂപ്പിലെ ജീവനക്കാരുടേയും ക്ഷേത്ര കലാപീഠത്തിൻ്റേയും നേതൃത്വത്തിൽ വൈക്കം നഗരത്തിൽ വിളംബര ഘോഷയാത്ര നടത്തി. രാവിലെ 11-30 ന് വടക്കേ കൊട്ടാരത്തിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര ശബരിമല മുൻ മേൽശാന്തി വി മുരളീധരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രകലാപീഠം അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിൽ വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വടക്കേ കൊട്ടാരത്തിൽ നിന്നുമാരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി ബോട്ട് ജെട്ടി മൈതാനിയിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന സമ്മേളനം വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ എൻ. ശ്രീധരശർമ്മ ഉത്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.സി. കൃഷ്ണകുമാർ, എസ്.പി. ശ്രീകുമാർ , രാഹുൽ രാധാകൃഷ്ണൻ, പ്രേംജി പീതാംബരൻ, പി.സി. പ്രേംകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
