|
Loading Weather...
Follow Us:
BREAKING

വിമുക്തഭട കുടുംബസംഗമം നടത്തി

വിമുക്തഭട കുടുംബസംഗമം നടത്തി
വൈക്കം താലൂക്ക് വിമുക്തഭട കുടുംബസംഗമം ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.ടി. ചാക്കോ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേരള സ്റ്റേറ്റ് എക്സ്‌സ് സർവീസസ് ലീഗ് വൈക്കം താലൂക്ക് വിമുക്തഭട കുടുംബസംഗമം നടത്തി. വൈക്കം തെക്കേനട ഗ്രാൻ്റ് മദർ കിച്ചൺ ഹാളിൽ താലൂക്ക് പ്രസിഡൻ്റ് കെ.ടി. രാമകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന കുടുംബ സംഗമം കെ.എസ്.ഇ.എസ്.എൽ കോട്ടയം ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.ടി. ചാക്കോ ഉദ്ഘാടനം ചെയ്തു. വിമുക്ത ഭടൻമാർ പലരും പ്രായാധിക്യത്തിൽ അവശത അനുഭവിക്കുന്നവരാണെന്നും അവരെ ചേർത്തുനിർത്താൻ ഭാരവാഹികൾ ശ്രദ്ധ ചെലുത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. വി.ടി. ചാക്കോ അഭിപ്രായപ്പെട്ടു. റിട്ട.ബ്രിഗേഡിയർ എം.ഡി. ചാക്കോ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ യൂണിറ്റിലെ 80 വയസിന് മുകളിലുള്ള വിമുക്തഭടൻമാരെ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ ഭാരവാഹികളായ ടി.ജെ.റോബർട്ട്, എസ്.എസ്. സിദ്ധാർഥൻ, തോമസ് മാത്യു, ജോളിജോസഫ്, അന്നമ്മ സിറിയക്, താലൂക്ക് സെക്രട്ടറി എ.എൻ. സുധാകരൻ, വൈക്കം, കടുത്തുരുത്തി മേഖല യൂണിറ്റ് ഭാരവാഹികളായ രമേഷ് കുമാർ, സോമൻ, സാബുജോസഫ്, എൻ. സോമൻ, വാസുദേവൻ നായർ, അശോക് കുമാർ, കെ.ഡി. സോമൻ, ശ്രുതി സജീവ് തുടങ്ങിയവർ പ്രസംഗിച്ചു,