വിമുക്തഭട കുടുംബസംഗമം നവംബര്‍ 1 ന്
വൈക്കം: കേരള സ്‌റ്റേറ്റ് എക്സ്സ് സര്‍വ്വീസ്സസ് ലീഗ് വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ നവംബര്‍ 1 ന് വിമുക്തഭട കുടുംബസംഗമം നടത്തും. ഗ്രാന്റ് മദര്‍ കിച്ചണ്‍ ഹാളില്‍ രാവിലെ 11 ന് നടക്കുന്ന പൊതുസമ്മേളനം കെ.എസ്.ഇ.എസ്.എല്‍ ജില്ലാ പ്രസിഡന്റ് അഡ്വ. വി.ടീ. ചാക്കോ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് കെ.ടി. രാമകുമാര്‍ അധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിയും രക്ഷാധികാരി എം.ഡി. ചാക്കോയും മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും. രാവിലെ 10 മുതല്‍ കലാമത്സരങ്ങളും നടത്തും. മുതിര്‍ന്ന അംഗങ്ങളെയും വിമുക്ത ഭടന്‍മാരെയും ചടങ്ങില്‍ ആദരിക്കും