🔴 BREAKING..

വിഫോർ യു ചാരി​റ്റബിൾ സൊസൈ​റ്റി വാർഷികം

വിഫോർ യു ചാരി​റ്റബിൾ സൊസൈ​റ്റി വാർഷികം
വി ഫോർ യു ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഹരിദാസൻ നായർ ഉദ്ഘാടനം ചെയ്യുന്നു.


 വൈക്കം:  വി ഫോർ യു ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും വിവിധക്ഷേമ പദ്ധതികളുടെ സഹായ വിതരണവും എൻ.എസ്.എസ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടത്തി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഹരിദാസൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജീവ്. സി. നായർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി രാജൻ അക്കരപ്പാടം, മുൻ നഗരസഭ അദ്ധ്യക്ഷ രേണുക രതീഷ്, കൗൺസിലർ കവിത രാജേഷ്, ഒരുമ റസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡന്റ്‌ തോമസ്, ഉണ്ണികൃഷ്ണൻ, അഭിലാഷ്, സുധീഷ് ബാബു, നൗഷാദ്, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി രാജീവ്. സി. നായർ (പ്രസിഡന്റ്), രാജൻ അക്കരപ്പാടം (രക്ഷാധികാരി), സുനിൽകുമാർ (വൈസ് പ്രസിഡന്റ്), നൗഷാദ് (സെക്രട്ടറി), ബി.അഭിലാഷ് (ജോയിന്റ് സെക്രട്ടറി), സുധീഷ് ബാബു (ട്രഷറർ), ഹരികുമാർ (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.