വിശേഷാൽ പൊതുയോഗം
വൈക്കം: എൻ.എസ്.എസ് വൈക്കം യൂണിയന്റെ വിശേഷാൽ പൊതുയോഗം വടക്കേ നട എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ യൂണിയൻ ചെയർമാൻ പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയനിലെ 14 മേഖലകളിലെ കരയോഗം ഭാരാവാഹികൾ പങ്കെടുത്തു. സെക്രട്ടറി അഖിൽ ആർ. നായർ, പി.എൻ. രാധാകൃഷ്ണൻ, കെ. അജിത്, വി.എൻ. ദിനേശ് കുമാർ, കെ.എൻ. സജീവ്, എം.ആർ. അനിൽകുമാർ, ശ്രീനിവാസ് കോയ്ത്താനം, പി.എസ്. വേണുഗോപാൽ, കെ. ജയലക്ഷ്മി, മീര മോഹൻദാസ്, എസ്. മുരുകേശ്, അനിൽകുമാർ ആര്യപ്പള്ളിൽ, ജി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.