Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

വിഷുപുലരിയില്‍ ആകാശ വിസ്മയം തീര്‍ക്കാന്‍ പടക്കവിപണികള്‍ സജീവം

വിഷുപുലരിയില്‍ ആകാശ വിസ്മയം തീര്‍ക്കാന്‍ പടക്കവിപണികള്‍ സജീവം
ചെമ്പ് കൊച്ചങ്ങാടിയിലെ പി.പി ഫയര്‍ വര്‍ക്ക്‌സ് പടക്കകമ്പനിയില്‍ വിഷുഉത്സവത്തിനായി സജ്ജമാക്കിയിരിക്കുന്ന പടക്കഇനങ്ങളും പൂത്തിരികളും വില്‍പനയുടെ തിരക്കില്‍

വൈക്കം: സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ഉത്സവമായ വിഷുപുലരിക്ക് നിറശോഭയേകാന്‍ പടക്കവിപണികള്‍ സജീവമായി.
വിഷുപുലരിയില്‍ പൂത്തിരികത്തിച്ച് ആഹ്ലാദം പങ്കുവയ്ക്കുവാന്‍ കുട്ടികളും രക്ഷിതാക്കളും പടക്കവിപണിയില്‍ ഇനങ്ങള്‍ തിരയുകയാണ്. ശിവകാശി പടക്കങ്ങളും ചൈനീസ് പടക്കങ്ങളും കമ്പനിവിലക്ക് നല്‍കുന്ന ചെമ്പ് കൊച്ചങ്ങാടിയിലെ പി.പി ഫയര്‍ വര്‍ക്ക്‌സ് പടക്ക കമ്പനിയില്‍ വിഷു എത്തും മുന്‍പേ തിരക്ക് തുടങ്ങി. 500-ഓളം പടക്കയിനങ്ങളാണ് ഇവിടെ വിപണനത്തിന് സജ്ജമാക്കിയിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് കമ്പനിവിലക്ക് പടക്കങ്ങള്‍ നല്‍കുമെന്ന് കമ്പനി ഉടമ സജീവ് പി.പി പറഞ്ഞു. പ്രധാന ഇനങ്ങളും വിലയും ചുവടെ ചേര്‍ക്കുന്നു.

12 മുതല്‍ 120 വരെ കളര്‍ ഷോട്ടുകള്‍ ഉതിര്‍ക്കുന്ന പടക്കങ്ങളും ഉണ്ട്. ഇതിന് 150 രൂപ മുതലാണ് വില. കമ്പിത്തിരി, മത്താപ്പ്, കുടച്ചക്രം, പമ്പരം എന്നിവ ഇത്തവണ കൂടുതല്‍ പുതുമയോടെയാണ് എത്തിയിരിക്കുന്നത്. കമ്പിത്തിരിക്ക് പുറമേ വിവിധ വര്‍ണങ്ങളില്‍ തീപ്പൊരി ചിതറുന്നതും പലവിധ പൂക്കള്‍ വിരിയുന്ന കമ്പിത്തിരികളും സുലഭം. 10 മുതല്‍ 150 രൂപ വരെയാണ് വില. ഒരു തിരി കൊളുത്തി 10 അടിയോളം ഉയരത്തില്‍ മിനിറ്റോളം ദൈര്‍ഘ്യത്തില്‍ പൊട്ടുന്ന കിറ്റ്കാറ്റ് പടക്കം വിഷു വിപണിയുടെ പ്രധാന ഇനങ്ങളില്‍ ഒന്നായി.
കമ്പിത്തിരി 100 എണ്ണം 100 രൂപ, ഓലപടക്കം 100 എണ്ണം 100 രൂപ, റോക്കറ്റ് 10 എണ്ണം 100 രൂപ, ഫോട്ടോഫ്‌ളാഷ് 5 എണ്ണം 100 രൂപ, ഹെലികോപ്റ്റര്‍ 5 എണ്ണം 100 രൂപ, ബട്ടര്‍ഫ്‌ളൈ 10 എണ്ണം 100 രൂപ, ചക്രം 10 എണ്ണം 50, പാളിപടക്കം 20 രൂപ മുതല്‍ 500 രൂപ വരെ, റോക്കറ്റ് 10 എണ്ണം 100 രൂപ മുതല്‍ 250 രൂപ വരെ, ചോട്ട ഫാന്‍സി ഒരെണ്ണം 50 രൂപ തുടങ്ങിയവയാണ് വില. ആകാശവിസ്മയം തീര്‍ക്കുന്ന കളര്‍ഷോട്ടുകളും മുകളിലേക്ക് കറങ്ങുന്ന ചക്രം, 5 കളര്‍ കമ്പിത്തിരി, 16 തരം കുരവപ്പൂ, ഓലപ്പടക്കം, ബട്ടര്‍ഫ്‌ളൈ, പമ്പരം, ഫൗണ്ടന്‍ പൂ, കളര്‍ ട്രീ, ബ്ലൂമൂണ്‍, ഡാന്‍സിങ് ചക്രം തുടങ്ങിയവയ്ക്കും ശബ്ദം കുറഞ്ഞ് വര്‍ണവിസ്മയം തീര്‍ക്കുന്ന ഇനങ്ങള്‍ക്കുമാണ് ആവശ്യക്കാര്‍ ഏറേയും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കാര്യമായ വിലവര്‍ധന പടക്കവിപണിയില്‍ ഉണ്ടായിട്ടില്ലെന്നാണ് പടക്കവ്യാപാരി സജീവ് പി.പി പറയുന്നത്.