വിശ്വകര്‍മ്മ മഹിളാസഭയുടെ താലപ്പൊലി നടത്തി
വൈക്കം: വൈക്കത്തഷ്ട്മി നാലാം ഉത്സവ ദിവസമായ വ്യാഴാഴ്ച വൈകിട്ട് കേരള വിശ്വകര്‍മ്മ മഹാസഭ വൈക്കം യൂണിന്റെയും മഹിളാ സമാജത്തിന്റെയും നേതൃത്വത്തിൽ നടത്തിയ താലപ്പൊലി ഭക്തി നിര്‍ഭരമായി. പുളിഞ്ചുവട് കവലയ്ക്ക് സമീപമുള്ള സഭയുടെ ആസ്ഥാനത്ത് നിന്നാണ് പ്രത്യേക പൂജകള്‍ നടത്തിയ ശേഷം വൈകിട്ട് നാലിന് താലപ്പൊലി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടത്. കേരളിയ വേഷമണിഞ്ഞ് നൂറു കണക്കിന് വനിതകള്‍ അണിനിരന്നു. നഗരം ചുറ്റി നീങ്ങിയ താലപ്പൊലിക്ക് വാദ്യമേളങ്ങള്‍, മുത്തുകുടകള്‍ എന്നിവ ഭംഗി പകര്‍ന്നു. വൈകിട്ട് ആറിന് വടക്കേ നട വഴി ക്ഷേത്രത്തില്‍ എത്തിയ താലപ്പൊലി പ്രദക്ഷിണം വെച്ചശേഷം താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.ജി. ശിവദാസ്, സെക്രട്ടറി എസ്. കൃഷ്ണന്‍, ട്രഷറര്‍ എസ്. ശ്രീകുമാര്‍, മഹിളാസംഘം പ്രസിഡന്റ് രുഗ്മിണി നാരായണന്‍, സെക്രട്ടറി ബിന്ദു മോഹനന്‍, യുവജന സംഘം സെക്രട്ടറി ബിമല്‍ കുമാര്‍, ബാല സംഘം കണ്‍വീനര്‍ സാബു, ട്രഷറര്‍ ജയശ്രീ ലക്ഷ്മണന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.