|
Loading Weather...
Follow Us:
BREAKING

വിശ്വകര്‍മ്മദിനം പൊതു അവധിയാക്കാൻ പാര്‍ലമെന്റിൽ വിഷയം അവതരിപ്പിക്കും-ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.

വിശ്വകര്‍മ്മദിനം പൊതു അവധിയാക്കാൻ പാര്‍ലമെന്റിൽ വിഷയം അവതരിപ്പിക്കും-ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.
അഖില കേരള വിശ്വകര്‍മ്മ മഹാസഭ വൈക്കം താലൂക്ക് യൂണിയന്‍ നടത്തിയ വിശ്വകര്‍മ്മ ദിനാഘോഷ സമ്മേളനം അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: അഖിലകേരള വിശ്വകര്‍മ്മദിനം പൊതു അവധിയായ് പ്രഖ്യാപിക്കുവാൻ ഈ വിഷയം പാര്‍ലമെന്റിൽ അവതരിപ്പിക്കുമെന്നും അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. പറഞ്ഞു. അഖിലകേരള വിശ്വകര്‍മ്മ മഹാസഭ വൈക്കം താലൂക്ക് യൂണിയന്‍ നടത്തിയ വിശ്വകര്‍മ്മ ദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സതൃാഗൃഹ സ്മാരക ഹാളില്‍ (പി.ആര്‍. ദേവദാസ് നഗറില്‍) നടന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.ജി. ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി. മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് പ്രീതി നടേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, കെ.കെ. സുരേഷ്, സണ്ണി എം.കപിക്കാട്, എന്‍.എസ്.എസ്. യൂണിയന്‍  ചെയര്‍മാന്‍ പി.ജി.എം. നായര്‍, കെ.പി.എം.എസ്. സംസ്ഥാന സെക്രട്ടറി അഡ്വ. എ. സനീഷ്‌കുമാര്‍, സോമശേഖരന്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്. കൃഷ്ണന്‍, വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് ബിന്ദു വിക്രമന്‍, താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡന്റ് രുഗ്മിണി നാരായണന്‍, യൂണിയന്‍ ട്രഷറര്‍ എസ്. ശ്രീകുമാര്‍, ജയശ്രീ ലക്ഷമണന്‍, ബിന്ദു മോഹനന്‍, ടി.എസ്. സാബു, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് തുളസി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.