വിഷമത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങ് ആകണം: വൈക്കം വിജയലക്ഷ്മി
വൈക്കം: സമൂഹത്തില്‍ പലവിധ കാരണങ്ങളാല്‍ വിഷമത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് കൈത്താങ്ങ് ആകാന്‍ സുമനസ്സുകളുടെ കൂട്ടായ്മ ആവിശ്യമാണെന്ന് ഗായിക വൈക്കം വിജയലക്ഷ്മി പറഞ്ഞു. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി രൂപം കൊണ്ട കുലശേഖരമംഗലം ദി സിന്‍സിയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 1-ാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയലക്ഷ്മി. കൂട്ടുമ്മേല്‍ എസ്.എന്‍.ഡി.പി. ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് എന്‍.ജി. ഇന്ദ്ര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എച്ച് റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈക്കം ഡി.വൈ.എസ്.പി. പി.സ്. ഷിജു മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എഫ്.ഇ. മാനേജര്‍ കെ.വി. ഷിജി, രക്ഷാധികാരി എം.എ. കരീമുള്ള, ട്രഷറര്‍ കെ.പി. മത്തായി, വിജയലക്ഷ്മിയുടെ അച്ഛന്‍ മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘടനയിലേയ്ക്ക് വൈക്കം വിജയലക്ഷ്മി ഒരു തുക സംഭാവന ചെയ്തു.