|
Loading Weather...
Follow Us:
BREAKING

വലിയ കാഴ്ചശ്രീബലി: മേളവിസ്മയം നാളെ

വലിയ കാഴ്ചശ്രീബലി: മേളവിസ്മയം നാളെ

ആർ. സുരേഷ് ബാബു

വൈക്കം: വൈക്കത്തഷ്ടമിയുടെ  വലിയകാഴ്ച ശ്രീബലി ഇന്ന് വൈകിട്ട് 4.30 ന് നടക്കും. പട്ടുടയാടകളും കട്ടി മാലകളും കൊണ്ടലങ്കരിച്ച തിടമ്പാണ്  എഴുന്നള്ളിക്കുന്നത്. ഗജവീരന്മാരും സ്വർണ്ണക്കുടകളും, മുത്തുക്കുടകളും ആലവട്ടവും വെൺചാമരവും വാദ്യമേളങ്ങളും സായുധ പൊലീസും എഴുന്നള്ളിപ്പിന് അകമ്പടിയാകും.മേള വിസ്മയം തീർക്കുവാൻ  പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ നൂറിൽ പരം കലാകാരൻമാരും വൈക്കം ക്ഷേത്രത്തിൽ എത്തും.