വല്ലകം ജീവനിലയത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു

വൈക്കം: സമൂഹത്തിലെ നിരാലംബരായ ആളുകളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നത് മഹത്തായ കാര്യമാണെന്ന് വൈക്കം ഡി.വൈ.എസ്പി ടി.ബി. വിജയന്‍ പറഞ്ഞു. ആശ്രയ സന്നദ്ധ സേവന സംഘടനയുടെ നേതൃത്വത്തില്‍ വല്ലകം ജീവനിലയത്തിലെ അന്തേവാസികള്‍ക്കൊപ്പം നടത്തിയ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശ്രയ ചെയര്‍മാന്‍ പി.കെ. മണിലാല്‍ അദ്ധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയര്‍പേര്‍സണ്‍ പ്രീത രാജേഷ്, എം.വി മനോജ്, പി.ഡി. ജോര്‍ജ്, വര്‍ഗ്ഗീസ് പുത്തന്‍ചിറ, ഇടവട്ടം ജയകുമാര്‍, ബി. ചന്ദ്രശേഖരന്‍, പി.വി. ഷാജി, വി. അനൂപ്, സന്തോഷ് ചക്കനാടന്‍, ബീന വിനോദ്, ടി.ആര്‍. ശശികുമാര്‍, സി. സുരേഷ്‌കുമാര്‍, പി.ഡി. ബിജിമോള്‍, രാജശ്രീ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ജീവനിലയത്തിലെ അന്തേവാസികള്‍ക്ക് ഓണ സദ്യയും ഓണപ്പുടവയും നല്‍കി. ആശ്രയ അംഗങ്ങളും, ജീവനിലയത്തിലെ അന്തേവാസികളും ചേര്‍ന്ന് നടത്തിയ ഓണപാട്ട് ശ്രദ്ദേയമായി.