വനിതകൾക്കായി കുട നിർമ്മാണ പരിശീലനം ആരംഭിച്ചു
വൈക്കം: സ്ത്രീശാക്തീകരണത്തിനും, സ്ത്രീകളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനുമായി വനിതാദിനത്തിൽ വൈക്കം സഹൃദയ വേദിയുടെ ആഭിമുഖ്യത്തിലാണ് കുട നിർമ്മാണ പരിശീലനം ആരംഭിച്ചത്. സൗജന്യമായി ആണ് മൂന്നുദിവസത്തെ പരിശീലനം നൽകുന്നത്. ഇതോടെ വനിതകൾക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്നാണ് സംഘാടകർ കണക്ക് കൂട്ടുന്നത്. വൈക്കം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടുകൂടി നടത്തുന്ന പരിശീലന പരിപാടി റോട്ടറിക്ലബ്ബ് പ്രസിഡൻ്റ് നിമ്മിജയിംസ് ഉദ്ഘാടനം ചെയ്തു. റോട്ടറിഹാളിൽ ചേർന്ന യോഗത്തിൽ സഹൃദയ വേദി പ്രസിഡന്റ് അഡ്വ.എം.എസ് കലേഷ് അദ്ധ്യക്ഷത വഹിച്ചു, രക്ഷാധികാരികളായ ആർ. സുരേഷ്, പി സോമൻപിള്ള, ഭാരവാഹികളായ പി.കെ. ഹരിദാസ്, സാബു വർഗീസ്, ഉഷാ ജനാർദ്ദനൻ, കമ്പനി എം.ഡി പി.കെ. മാണി, ടെക്നീഷൻ വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.
Comments ()