വണികവൈശ്യ സംഘത്തിന്റെ പ്രാതൽ വഴിപാട് നടത്തി

വൈക്കം: കേരള വണികവൈശ്യ സംഘം വൈക്കം 27ാം നമ്പർ ശാഖാ ആണ്ട് തോറും ചിങ്ങം ഒന്നിന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടത്തി വരാറുളള പ്രാതൽ വഴിപാട് നടത്തി. രാവിലെ 11ന് മാന്യസ്ഥാനത്ത് വൈക്കത്തപ്പനെ സങ്കൽപ്പിച്ച് ഇലയിട്ട് വിഭവങ്ങൾ വിളംമ്പിയ ശേഷമാണ് ഊട്ടുപുര മാളികയിൽ പ്രാതൽ നടത്തുന്നത്. പ്രാതലിനുളള അരി അളക്കൽ ശനിയാഴ്ച്ച വൈകിട്ട് ദീപാരാധനക്കു ശേഷം ദേവസ്വം കലവറയിൽ ഭാരവാഹികൾ നടത്തി. പ്രസിഡന്റ് വി.ആർ. ഗിരി, സെക്രട്ടറി എം.നിഷാദ്, വൈസ് പ്രസിഡന്റ് ആർ. രാജേഷ്, ട്രഷറർ വേലായുധൻ ചെട്ടിയാർ, മഹിളാ ഫെഡറേഷൻ ഭാരവാഹികളായ പ്രസിഡന്റ് എൻ.ആർ. അമ്മിണി, സെക്രട്ടറി റാണി രൂപേഷ് എന്നിവർ നേതൃത്വം നൽകി. ദേവസ്വം അധികാരികളും മുട്ടസ് നമ്പൂതിരിയും പങ്കെടുത്തു.