|
Loading Weather...
Follow Us:
BREAKING

വടക്കും ചേരിമേൽ എഴുന്നളളിപ്പ് ഭക്തിനിർഭരം

വടക്കും ചേരിമേൽ എഴുന്നളളിപ്പ് ഭക്തിനിർഭരം

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ ഭാഗമായി  വടക്കും ചേരിമേൽ എഴുന്നളളിപ്പ് നടന്നു. കാർത്തികയുടെ തലേദിവസം നടക്കേണ്ട വിളക്കെഴുന്നള്ളിപ്പാണ് വടക്കും ചേരി മേൽ എഴുന്നള്ളിപ്പ്. എഴുന്നള്ളത്തിന് മൂന്നു ഗജവീരൻമാർ അണിനിരന്നു. ചെമ്പ് ദേശം വരെ എത്തിയ എഴുന്നള്ളിപ്പ് അവിടെ വച്ച് കമഴ്ത്തിപ്പിടിച്ച് ശംഖ് ഊതി തിരിച്ചെഴുന്നള്ളി. കൂട്ടുമ്മൽ ക്ഷേത്രത്തിലും ഇത്തിപ്പുഴ കൊട്ടാരത്തിലും  ഇറക്കി പൂജയും നിവേദ്യവും നടത്തി.