വടക്കുംചേരിമേൽ എഴുന്നളളിപ്പ്
വൈക്കം: അഷ്ടമിയുടെ ചടങ്ങായ വടക്കുംചേരിമേൽ എഴുന്നളളിപ്പ് 9 ന് പുലർച്ചെ 5ന് നടക്കും.. എട്ടാംഉൽസവ ദിവസം രാത്രിയിലെ വിളക്കെഴുന്നള്ളിപ്പാണ് വടക്കും ചേരിമേൽ എഴുന്നള്ളിപ്പായി ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളുന്നത്. എഴുന്നള്ളത്തിന് മൂന്ന് ഗജവീരൻമാർ ഉണ്ടാവും. ചെമ്പ് ദേശം വരെ പോകുന്ന എഴുന്നള്ളിപ്പ് അവിടെ വച്ച് കമഴ്ത്തി പിടിച്ച് ശംഖ് ഊതി തിരിച്ചു പോരും. കൂട്ടുമ്മേൽ ക്ഷേത്രത്തിലും ഇത്തിപ്പുഴ കൊട്ടാരത്തിലും ഇറക്കിപ്പൂജയും നിവേദ്യവും ഉണ്ട്.