വടയാർ സമൂഹം വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി
വൈക്കം: വൈക്കത്തഷ്ടമിക്ക് മുന്നോടിയായി വടയാർ സമൂഹം വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. വടയാർ സമൂഹത്തിന്റെ സന്ധ്യ വേലക്ക് മുമ്പായി സമൂഹവുമായി ബന്ധപ്പെട്ട വിവിധ ക്ഷേത്രങ്ങളിൽ സമൂഹത്തിന്റെ പ്രതിനിധികൾ ക്ഷേത്ര ദർശനം നടത്തി വിശേഷാൽ വഴിപാടുകൾ നടത്തുന്നത് ആചാരമാണ്. മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രം, തൃപ്പക്കുടം മഹാദേവ ക്ഷേത്രം, വടയാർ ഇളങ്കാവ്, വാക്കയിൽ ശാസ്ത ക്ഷേത്രം, പുണ്ഡരിക പുരം മഹാവിഷ്ണു ക്ഷേത്രം, മറവൻതുരുത്ത് കൃഷ്ണൻ തൃക്കയിൽ ക്ഷേത്രം, ഉദയനാപുരം ക്ഷേത്രം എന്നിവിടങ്ങളിലാണ് ദർശനം നടത്തിയത്. സമൂഹം ഭാരവാഹികളായ എം. ഈശ്വരയ്യർ, മറ്റക്കാട്ട് ലക്ഷ്മണയ്യർ, എം.പി. ശർമ്മ, ബി.ഗണേഷ്, ശിവസുബ്രഹ്മണി, എൻ. ബാലസുബ്രഹ്മണ്യൻ, ചെന്നൈ മഹാദേവൻ, ആലപ്പാട്ട് രാമചന്ദ്രൻ, നീലകണ്ഠൻ എന്നിവർ നേതൃത്വം നല്കി. നവംബർ 30 നാണ് വടയാർ സമൂഹത്തിന്റെ സന്ധ്യ വേല.