വയലാര്‍ അനുസ്മരണം നടത്തി
വൈക്കം: യുവകലാസാഹിതി-ഇപ്റ്റ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനശ്വര കവി വയലാര്‍ രാമവര്‍മ അനുസ്മരണം സംഘടിപ്പിച്ചു. ചെമ്പിൽ നടന്ന അനുസ്മരണ സമ്മേളനം നടൻ ചെമ്പിൽ അശോകൻ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് ടി.എന്‍ ശോഭന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി, യുവകലാസാഹിതി മണ്ഡലം സെക്രട്ടറി സി.പി അനൂപ്, ഇപ്റ്റ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ഹരിദാസ്, മണ്ഡലം പ്രസിഡന്റ് വൈക്കം ദേവ്, സെക്രട്ടറി എൻ.വി. റെജിമോൻ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, കെ.എസ്. രത്നാകരൻ, കെ.എം. അബ്ദുൽ സലാം, എം.കെ. ശീമോൻ, ജസീന ഷാജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പി.കെ. ഹരിദാസ്, ബിന്ദു ഹരിദാസ്, എ.ജി. സലിം എന്നിവർ നയിച്ച വയലാര്‍ കാവ്യഗാന സദസ്സ് അരങ്ങേറി.