🔴 BREAKING..

വയോജനങ്ങൾക്ക് കൂടുതൽ സംരക്ഷണവും നിയമ സഹായങ്ങളും ഉറപ്പാക്കാൻ സർക്കാർ നടപടി ഉണ്ടാകണം - പ്രൊഫ. കെ.എ. സരള

വയോജനങ്ങൾക്ക് കൂടുതൽ സംരക്ഷണവും നിയമ സഹായങ്ങളും ഉറപ്പാക്കാൻ സർക്കാർ നടപടി ഉണ്ടാകണം - പ്രൊഫ. കെ.എ. സരള
സീനിയർ സിറ്റിസൺസ് ഫ്രെണ്ട്സ് വെൽഫെയർ അസോസിയേഷൻ വൈക്കം യൂണിറ്റ് വാർഷിക കൺവെൻഷനും, കുടുംബസംഗമവും, ഓണാഘോഷവും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. കെ.എ. സരള ഉദ്ഘാടനം ചെയ്യുന്നു

വൈക്കം:  സമൂഹത്തിൽ പലവിധ കാരണങ്ങളാൽ ക്ലേശങ്ങൾ നേരിടുന്ന വയോജനങ്ങൾക്ക് കൂടുതൽ കരുതലും സഹായങ്ങളും നിയമ സംരക്ഷണവും ഉറപ്പുവരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രെണ്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. കെ.എ. സരള ആവശ്യപ്പെട്ടു.
സീനിയർ സിറ്റിസൺസ് ഫ്രെണ്ട്സ് വെൽഫെയർ അസോസിയേഷൻ വൈക്കം യൂണിറ്റ് വാർഷിക കൺവെൻഷനും, കുടുംബസംഗമവും, ഓണാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വൈക്കം സമൂഹം ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് രാജൻ അക്കരപ്പാടം അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം സി.ആർ.ജി. നായർ പതാക ഉയർത്തി. സെക്രട്ടറി സി.റ്റി. കുര്യാക്കോസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ.സി. ധനപാലൻ, ജോയിന്റ് സെക്രട്ടറി ശശികുമാർ നായർ, വനിതാ ചെയർപേഴ്സൺ ഗിരിജാ ദേവി, ജില്ലാ സെക്രട്ടറി തോമസ് പോത്തൻ, വൈസ് പ്രസിഡന്റ് സി.എം. ദാസപ്പൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഗോപിനാഥൻ നായർ എന്നിവർ പ്രസംഗിച്ചു. ''ആനന്ദകരമായ വാർദ്ധക്ക്യം'' വിഷയത്തിൽ ഡോ. പ്രീത് ഭാസ്‌ക്കർ ക്ലാസ്സെടുത്തു. ഓണസദ്യയും, ഗാനമേളയും നടത്തി.