യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചരണം
വൈക്കം: തലയാഴം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എം. മുരളിയുടേയും പഞ്ചായത്തില്‍ മത്സരിക്കുന്ന 16 സ്ഥാനാര്‍ത്ഥിളുടേയും ബ്ലോക്ക് പഞ്ചായത്ത് മത്സരിക്കുന്ന സ്ഥാനാർഥികളുടെയും മണ്ഡല പര്യടന പരിപാടി യു.ഡി.എഫ്. നിയോജക മണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ഉല്ലല ജംഗ്ഷനില്‍ നടന്ന പ്രചരണ പരിപാടിയിൽ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി. പോപ്പി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പര്‍ മോഹന്‍ ഡി. ബാബു, യു.ഡി.എഫ്. ചെയര്‍മാന്‍ ബി. അനില്‍ കുമാര്‍, പി.ഡി. ഉണ്ണി, പി.എന്‍. ബാബു, അഡ്വ. എസ്. സനീഷ് കുമാര്‍, അഖില്‍ കുര്യന്‍, പി.എന്‍. ശിവന്‍ കുട്ടി, രമേഷ് പി. ദാസ് സ്ഥാനാര്‍ത്ഥി എം. മുരളി എന്നിവര്‍ പ്രസംഗിച്ചു.