യൂത്ത് ഫ്രണ്ട് (എം) തലയോലപ്പറമ്പ് മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു
തലയോലപ്പറമ്പ്: കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് (എം) തലയോലപ്പറമ്പ് മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ആൽവിൻ അരയത്തേൽ അദ്ധ്യക്ഷ വഹിച്ചു. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് അഡ്വ. ആന്റണി കളമ്പുകാടൻ തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യ്തു. യൂത്ത് ഫ്രണ്ട് (എം) മുൻ സെക്രട്ടറിയേറ്റ് അംഗം സെബാസ്റ്റ്യൻ മുല്ലക്ക മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി ജോസ്റ്റിൻ ജോസ് പന്തനാട്ട് (പ്രസിഡന്റ്), ടോമി കാലായിൽ (വൈസ് പ്രസിഡന്റ്), ബോണി അലങ്കര (സെക്രട്ടറി), ജിജോ പുത്തൻപുര (ട്രഷറർ), ജാഫർ കണ്ടതിൽ പറമ്പിൽ (ജോയിന്റ് സെക്രട്ടറി), സ്റ്റാലിൻ അറയ്ക്കൽ, അലൻ പി. ജേക്കബ്, ആൽഫിൻ കിണറ്റുകര എന്നിവരെ തിരഞ്ഞെടുത്തു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തിൽ പ്രവർത്തങ്ങൾ ശക്തി പെടുത്താൻ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.