|
Loading Weather...
Follow Us:
BREAKING

ആനുകൂല്യങ്ങളും അവകാശങ്ങളും തടഞ്ഞ് സര്‍ക്കാര്‍ പെന്‍ഷന്‍കാരെ വഞ്ചിക്കുന്നു

ആനുകൂല്യങ്ങളും അവകാശങ്ങളും തടഞ്ഞ് സര്‍ക്കാര്‍ പെന്‍ഷന്‍കാരെ വഞ്ചിക്കുന്നു
കെ.എസ്.എസ്.പി.എ തലയാഴം മണ്ഡലം വാര്‍ഷിക സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം.കെ. ശ്രീരാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പെന്‍ഷന്‍ പരിഷ്‌ക്കരണത്തിനുള്ള നടപടികള്‍ സ്വീകരിക്കാതെയും, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കാതെയും സര്‍വീസ് പെന്‍ഷന്‍കാരെ വഞ്ചിച്ച സര്‍ക്കാരിന്റെ ദ്രോഹ നടപടിക്കെതിരെ അവകാശ ബോധമുള്ള പെന്‍ഷന്‍കാര്‍ പ്രതികരിക്കണമെന്ന് കെ.എസ്.എസ്.പി.എ തലയാഴം മണ്ഡലം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം എം.കെ. ശ്രീരാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ വി.കെ. സോമനാഥന്‍ അധ്യക്ഷത വഹിച്ചു,  സംസ്ഥാന കമ്മിറ്റിയംഗം ഇ.എന്‍. ഹര്‍ഷകുമാര്‍ നവാഗതരെ സ്വീകരിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി. പോപ്പി, കെ.എസ്.എസ്.പി.എ ജില്ലാ ട്രഷറര്‍ സി. സുരേഷ്‌കുമാര്‍, നിയോജക മണ്ഡലം സെക്രട്ടറി സി. അജയകുമാര്‍, മണ്ഡലം സെക്രട്ടറി ടി.സി. ദേവദാസ്, പി.ജെ ബോബന്‍, സി. ഉത്തമന്‍, ജി. സുരേഷ് ബാബു, ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു