ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു
എറണാകുളം: അങ്കമാലിയിൽ വിരണ്ടോടിയ ആനയെ മയക്ക് വെടി വച്ച് തളച്ചു. തളക്കുന്നതിനിടെ ചവിട്ടേറ്റ് വാഹന ഡ്രൈവറു കൂടിയായ സഹായി മരിച്ചിരുന്നു. അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം.
0:00
/1:54
വീഡിയോ കടപ്പാട്
സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്. ആന വാഹനങ്ങളടക്കം തകർത്ത് ഏറെനേരം പരിഭ്രാന്തി പരത്തിയ ശേഷമാണ് തളക്കാനായത്. രാവിലെ 9 മണിയോടു കൂടിയാണ് ആന ഇടഞ്ഞത്. അങ്കമാലി കിടങ്ങൂർ മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്. ഇടനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. കൊല്ലം സ്വദേശി വിഷ്ണു മരണപ്പെട്ടത്. ഇയാൾ ആനയെ കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവറും സഹായിയുമായിരുന്നു. പരിക്കേറ്റ പാപ്പാൻ ചികിത്സയിലാണ്.
Comments ()