ആശ്രമം ഫെസ്റ്റ് 2025 ആഘോഷിച്ചു

വൈക്കം: ആശ്രമം സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പി.ടി.എയും ചേര്‍ന്ന് ' ആശ്രമം ഫെസ്റ്റ് 2025' ആഘോഷിച്ചു. ഗായകന്‍ വി. ദേവാനന്ദ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബ്രിജിലാല്‍ അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ ഇ.പി. ബീന, പി.ടി. ജിനീഷ്, പ്രിയ ഭാസ്‌കര്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ വിനു മോഹന്‍, വി.വി. ഷാജി എന്നിവര്‍ പ്രസംഗിച്ചു.