ആശ്രമം സ്‌കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി

വൈക്കം: ആശ്രമം സ്‌കൂളില്‍ വി.എച്ച്.എസ്.എസ്. വിഭാഗത്തിന്റെ നേതൃത്വത്തില്‍ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും, പി.ടി.എയും ചേര്‍ന്ന് പൂക്കളമിട്ട് കലാപരിപാടികളോടെ ഓണാഘോഷം നടത്തി. പ്രിന്‍സിപ്പാള്‍ ഇ.പി. ബീന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബ്രിജിലാല്‍ അദ്ധ്യക്ഷത വഹിച്ചു. വിനു മോഹന്‍, ടി.പി. അജിത, ബി.എസ്. ബിജി, എം.എസ്. സുരേഷ് ബാബു, ടി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.