|
Loading Weather...
Follow Us:
BREAKING

ആശുപത്രിയിലെ സംഘർഷം: 12 പേർക്കെതിരെ കേസ്

ആശുപത്രിയിലെ സംഘർഷം: 12 പേർക്കെതിരെ കേസ്

എസ്. സതീഷ്കുമാർ

വൈക്കം: താലൂക്ക് ആശുപത്രിയിലെ കൂട്ടത്തല്ലിൽ ചെമ്മനത്തുകര സ്വദേശികളായ നാല് പേരടക്കം കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ പോലീസ്  കേസെടുത്തു, സംഭവത്തിൽ  ഒരു സ്ത്രിയടക്കം രണ്ട് പേരെയും പോലീസ്  കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുകയാണ് പോലീസ്. വൈക്കം താലൂക്ക് ആശുപത്രിയിലെ കൂട്ടത്തല്ലിൽ ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. സംഘർഷത്തിൽ ആശുപത്രിക്ക് 2800 രൂപയുടെ നഷ്ടം വരുത്തിയെന്നും സുരക്ഷാ ജീവനക്കാരനായ ബാബുവിനെ ഭീഷണിപ്പെടുത്തിയതായും ആണ് പോലീസ് എഫ്ഐആർ. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്  അഞ്ച് പേരെ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തത്. ഇതിൽ ഒരാൾ സ്ത്രീയാണ്.‍ കസ്റ്റഡിയിലെടുത്തവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്ന് പോലിസ് അറിയിച്ചു.

0:00
/1:30

ചൊവ്വാഴ്ച രാത്രി പതിനൊന്നര യോടെയാണ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ കൂട്ടത്തല്ല് നടന്നത്. ചെമ്മനത്തുകരയില്‍ വച്ച് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ചൊവ്വാഴ്ച രാത്രി 9.30 ഓടെ സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷത്തില്‍ പരിക്കേറ്റ 81 കാരനാണ് ആദ്യം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടർന്നാണ് സ്ത്രീകളും കുട്ടികളും അടക്കം എട്ടു പേര്‍ കൂടി ആശുപത്രിയില്‍ ചികിത്സക്ക് എത്തിയത്. ഇവരോടൊപ്പം ആശുപത്രിയില്‍ എത്തിയവരാണ് ഏറ്റുമുട്ടിയത്.