ആവേശമായി വൈക്കത്ത് കൊട്ടിക്കലാശത്തിന് സമാപനം
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കത്ത് മുന്നണികളുടെ കൊട്ടിക്കലാശത്തോടെ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് സമാപനമായി.
ആവേശം മൂത്ത് ബാരിക്കേഡുമായി പോലീസുമായി ചെറിയ ഉന്തും തള്ളും വാക്കേറ്റവും. എം.എൽ.എ സി.കെ ആശയും ബി.ജെ.പി പ്രവർത്തകരുമായി നടന്ന കൂക്കിവിളിയും തിരഞ്ഞെടുപ്പിലെ ആവേശ കാഴ്ചയായി. സി.കെ. ആശ എം.എൽ.എക്കും ആവേശം അടക്കാനായില്ല. വണ്ണക്കടലാസുകൾ വിതറിയും വർണ്ണ ബലൂണുകളും കൊടികളും നിരത്തിയാണ് വൈക്കത്ത് ആവേശം നിറച്ച കൊട്ടിക്കലാശം വൈക്കത്ത് നടന്നത്. ഇടതുപക്ഷവും എൻ.ഡി.എയും കുട്ടിക്കലാശത്തിൽ ആവേശം നിറച്ചപ്പോൾ തലയാഴത്തു മരണപ്പെട്ട കർഷകൻ മക്കൻ ചെല്ലപ്പനോടുള്ള ആദരസൂചകമായി യു.ഡി.എഫ് കൊട്ടിക്കലാശത്തിൽ ആർഭാടം ഒഴിവാക്കി. വളരെ പണിപ്പെട്ടാണ് പോലീസും കേന്ദ്രസേനയും ആവേശക്കാരെ നിയന്ത്രിച്ചത്. പലപ്പോഴും ആവേശം പോലീസുമായി വാക്കേറ്റത്തിന് ഇടയാക്കി. നാലര കഴിഞ്ഞതോടെയാണ് പ്രവർത്തകർ കച്ചേരി കവല ഭാഗത്ത് ഒത്തുകൂടിയത്. മൂന്നു മുന്നണികൾക്കും പ്രത്യേകം സ്ഥലം നിശ്ചയിച്ച് നൽകിയിരുന്നു. ബി.ജെ.പിയും എൽ.ഡി.എഫും നടത്തിയ കൊട്ടിക്കലാശത്തിലാണ് ആവേശവും ഇടക്ക് പോർവിളിയും ഉണ്ടായത്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. ആറുമണി കഴിഞ്ഞതോടെയാണ് പരസ്യ പ്രചാരണത്തിന് അവസാനമായത്. ഇനി ജനവിധിയുടെ നാളിനായുള്ള കാത്തിരിപ്പും കൂടിക്കാഴ്ചകളുടേയും സമയമാണ് സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും.
Comments ()