നഗരസഭ ചെയർമാൻ്റെ ബുധനാഴ്ച വരെയുള്ള ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു
വൈക്കം: നഗരസഭ ചെയർമാൻ്റെ ബുധനാഴ്ച വരെയുള്ള ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു. കഴിഞ്ഞദിവസം വൈക്കം എറണാകുളം റോഡിൽ ഉണ്ടായ വെള്ളക്കെട്ട് പരിഹരിക്കുന്നതിനിടെ സ്ഥലത്തെത്തിയ അബ്ദുൽ സലാം റാവുത്തറിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിവരം വൈക്കം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. എന്നാൽ അദ്ദേഹത്തെ ഡോക്ടറുടെ നിർദേശപ്രകാരം തുടർ പരിശോധനയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് പ്രകാരമുള്ള വിവരങ്ങൾ ഇതാണ്.

Comments ()