Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വിവിധ അപകടങ്ങൾ: മൂന്നു പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

വിവിധ അപകടങ്ങൾ: മൂന്നു പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു കൊഴുവനാൽ കപ്പിലുക്കുന്ന് സ്വദേശി മണികണ്ഠന് (56) പരിക്കേറ്റു. രാത്രി 9.30 ഓടെയാണ് അപകടം. തോപ്രാംകുടിയിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് തോപ്രാംകുടി സ്വദേശി ജോണിക്കു (60) പരിക്കേറ്റു. ചേർപ്പുങ്കിലിനു സമീപത്തു വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു പള്ളിക്കത്തോട് സ്വദേശി സച്ചിന് (22) പരിക്കേറ്റു. രാത്രി 7.30 ഓടെയാണ് അപകടം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും