Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വിവിധ അപകടങ്ങളിൽ 6 പേർക്ക് പരിക്കേറ്റു

വിവിധ അപകടങ്ങളിൽ  6 പേർക്ക് പരിക്കേറ്റു

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ വച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ ഗോപിനാഥ് (48) സെന്തിൽ നാഥ് (48) നിശാന്ത് (25) എന്നിവർക്ക് പരിക്കേറ്റു. 4 മണിയോടെയാണ് അപകടം. ഇടുക്കി വെള്ളയാംകുടി ഭാഗത്ത് വച്ച് വഴിയിൽ കൂടി നടന്നു പോയപ്പോൾ കാർ ഇടിച്ചു കൂട്ടിയിടിച്ചു മുളകരമേട് സ്വദേശി കെ.ടി. ബിജുവിന് (52) പരിക്കേറ്റു. ഉച്ചയോടെയായിരുന്നു അപകടം. പള്ളിക്കത്തോട് ഭാ​ഗത്ത് വച്ചു സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പള്ളിക്കത്തോട് സ്വദേശി രോഹിണിക്ക് (38) പരിക്കേറ്റു. വൈകിട്ടായിരുന്നു അപകടം. ചെമ്മലമറ്റം ഭാഗത്ത് വച്ച് രാവിലെ ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് പിണ്ണാക്കനാട് സ്വദേശി ജോഷി സെബാസ്റ്റ്യന് (59) പരിക്കേറ്റു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും