അപകടങ്ങളിൽ 2 പേർക്ക് പരിക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അരുണാപുരം സ്വദേശി കിരൺ മോഹന് (44) പരിക്കേറ്റു. രാവിലെ 10.30യോടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം. ഇന്നലെ രാത്രി പഴയിടത്തു വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പഴയിടം സ്വദേശി ലൈസാമ്മ തങ്കച്ചന് (55) പരിക്കേറ്റു.
Comments ()